Cinema

അമേരിക്കൻ ഗായിക ഷാരോൺ ജോൺസ് അന്തരിച്ചു

ആഴമേറിയെ സംഗീതത്തിന്റെ ഉപാസക , അമേരിക്കൻ ഗായിക ഷാരോൺ ജോൺസ് അന്തരിച്ചു . അറുപത് വയസായിരുന്നു . പാൻക്രിയാസ് കാൻസർ ബാധിതയായിരുന്നു ഗായിക . ‘ കാൻസറിനോട് ധീരമായി പൊരുതി ഷാരോൺ ജോൺസ് അന്തരിച്ച വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കട്ടെ, മരിക്കുമ്പോൾ അവരുടെ ചുറ്റും ഡീപ് കിങ്‌സ് അടക്കമുള്ള സ്നേഹസാന്നിധ്യങ്ങളുണ്ടായിരുന്നു ‘ ഗായികയുടെ ഔദ്യോതിക വെബ്‌സൈറ്റിൽ മരണ വാർത്ത സ്ഥിരീകരിച്ചുകൊണ്ടു കുറിച്ചു .

1996 ൽ നാല്പതാമത്തെ വയസിൽ ഡിസ്കോ റെക്കോർഡ് എന്ന പേരിൽ ഇറങ്ങിയ ആൽബത്തിൽ ഡാം ഇറ്സ്‌ ഹോട്ട് എന്ന പാട്ടിൽ കോറസ് പാടിക്കൊണ്ടാണ് ഷാരോൺ ജോൺസ് സംഗീത ലോകത്തെത്തുന്നത് . സോൾ ആൻഡ് ഫങ്ക് ഗായികയാണ് ഷാരോൺ.
100 ഡേയ്സ് 100 നെറ്സ് , ഐ ലേൺഡ് ദി ഹാർഡ് വായ് , ഇറ്സ് ഹോളിഡേ സോൾ പാർട്ടി , മിസ് ഷാരോൺ ജോൺസ് സൗണ്ട് ട്രാക്ക് തുടങ്ങിയവയാണ് പ്രശസ്തമായ ആൽബങ്ങൾ

shortlink

Related Articles

Post Your Comments


Back to top button