CinemaGeneralMollywood

റഹ്മാന്‍ തിരിച്ചു വരുന്നു മറുപടിയുമായി

റഹ്മാന്‍ വീണ്ടും സി നിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകന്‍ വി എം വിനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം “മറുപടി”യിലൂടെയാണ് റഹ്മാന്‍ രണ്ടാം വരവ് നടത്തുന്നത്. റഹ്മാനും ഭാമയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തരേന്ത്യയിലെ ഒരു ജയിലില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കേസില്‍ ആരും തുണയില്ലാതെ നീതിക്ക് വേണ്ടി പോരാടുന്ന ഒരു സ്ത്രീയുടെ കഥയാണ് മറുപടി. ഒരു കാലത്ത് മലയാള സിനിമയിലെ യുവതാരമായിരുന്ന റഹ്മാന്റെ ശക്ത മായ തിരിച്ചുവരവിനു വഴിവെക്കുന്ന ചിത്രം കൂടിയായിരിക്കും മറുപടിയെന്നാണ് വാര്‍ത്തകള്‍. തന്റെ കരിയറിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഭാമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ റഹ്മാന്റെയും ഭാമയുടെയും മകളായി ബേബി നയന്‍താര എത്തുന്നു. ജനാര്‍ദ്ദനന്‍, ടെസ്സ, സന്തോഷ് കീഴാറ്റൂര്‍, വത്സല മേനോന്‍, അഞ്ജലി മേനോന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ബംഗാളി നടന്‍ സുദീപ് മുഖര്‍ജിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുദീപ് മുഖര്‍ജിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് മറുപടി.

shortlink

Related Articles

Post Your Comments


Back to top button