Uncategorized

’25-വര്‍ഷങ്ങള്‍ക്ക് ശേഷം നടി ജലജ വെള്ളിത്തിരയിലേക്ക്


നീണ്ട ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് മടങ്ങി വരികയാണ് പല നടിമാരും. ചാര്മിള , ശാന്തി കൃഷ്ണ , ലിസി എന്നിവരെല്ലാം മടങ്ങി വരവിനെകുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു.  മടങ്ങി വരവ് നടത്തുന്നവരുടെ കൂട്ടത്തിൽ നടി ജലജയുമെത്തുന്നു.   മലയാള സിനിമയിൽ 70കളിലും 80 കളിലും സജീവമായി കണ്ട നടിയാണ് ജലജ.  സഹനടിയെന്നോ നെഗറ്റീവ് റോളെന്നോ നോക്കാതെ തേടിയെത്തിയ പ്രോജക്ടുകളെല്ലാം ജലജ ഏറ്റെടുത്തു.  1991ല്‍ പുറത്തിറങ്ങിയ എബ്രഹാം എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.  നല്ല വേഷങ്ങള്‍ കിട്ടിയാൽ ഇനിയും അഭിനയിക്കാൻ താൻ തയ്യാറാണെന്ന് ജലജ പറയുന്നു.  ഇത് ന്യൂജനറേഷന്‍ സിനിമകളുടെയും അഭിനേതാക്കളുടെയും കാലമാണ്.  അതോടെ പഴയനടിമാര്‍ ഇന്‍ഡസട്രിയില്‍ നിന്ന് പുറത്തായി. പക്ഷേ ആദ്യത്തെ ന്യൂജനറേഷന്‍ താരങ്ങള്‍ തങ്ങളാണെന്നും ജലജ പറഞ്ഞു. 

shortlink

Related Articles

Post Your Comments


Back to top button