CinemaMollywood

ആന്‍ അഗസ്റ്റിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

പ്രണയവും പ്രതികാരവും കോര്‍ത്തിണക്കിയ ത്രില്ലര്‍ ചിത്രമായ സോളോയിലൂടെ ആന്‍ അഗസ്റ്റിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ദുല്ഖര്‍ ചിത്രമാണ്‌ സോളോ. ബിജോയ് നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മോഡലായ ആര്‍തി വെങ്കിടേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികായെത്തുന്നത്. മുംബൈ, അതിരപ്പളളി,ലഡാക്ക് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സോളോ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. മിഴ് നടന്‍ അന്‍സണിന്റെ നായികയായാണ് ആന്‍ ഈ ചിത്രത്തിലെത്തുന്നത്.

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുളള വിവാഹത്തിനു ശേഷം ആന്‍ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. നീന എന്ന ചിത്രത്തിലാണ് ആന്‍ അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button