Uncategorized

കാട് പൂക്കുന്ന നേരത്തിന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് നോമിനേഷൻ

ബാഫ്റ്റ (ബ്രിട്ടീഷ് അക്കാദമി ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് ) പുരസ്കാരങ്ങൾക്കുള്ള നോമിനേഷനു വേണ്ടി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ കാട് പൂക്കുന്ന നേരവും. മികച്ച ചിത്രം , സംവിധായകൻ (ഡോ. ബിജു), ഒറിജിനൽ സ്‌ക്രീൻ പ്ലെയ് (ഡോ. ബിജു)ഛായാഗ്രഹണം (എം.ജെ.രാധാകൃഷ്ണൻ), സൗണ്ട് (ജയദേവൻ ചക്കാടത്ത്, പ്രമോദ് തോമസ്), നടൻ(ഇന്ദ്രജിത് സുകുമാരൻ), നടി (റീമാ കല്ലിങ്കൽ) , മികച്ച വിദേശ ഭാഷാ ചിത്രം എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകൾക്കായാണ് കാട് പൂക്കുന്ന നേരം മത്സരിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനു വേണ്ടി 39 ചിത്രങ്ങളാണ് മത്സരിക്കുന്നത്. ഇന്ത്യയിൽ നിന്നും കാട് പൂക്കുന്ന നേരവും തമിഴ് ചിത്രം വിസാരണയുമാണ് മത്സരത്തിനുള്ളത്. ദീപൻ (ഫ്രാൻസ്), മസ്താങ് (ടർക്കി), സൺ ഓഫ് സോൾ (ഹങ്കറി), തുടങ്ങിയ പ്രശസ്തമായ അന്തർ ദേശീയ ചിത്രങ്ങളും ഈ വിഭാഗത്തിൽ മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ട്. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നോമിനേഷനുകൾ ജാനുവരി 10 ന് പ്രഖ്യാപിക്കും. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമിച്ച കാട് പൂക്കുന്ന നേരം ഇതിനോടകം 7 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 9 ന് ആരംഭിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ കാട് പൂക്കുന്ന നേരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button