CinemaIndian CinemaNEWS

തൃഷ മലയാളചിത്രത്തില്‍… നായകന്‍ നിവിന്‍ പോളി

 

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു.  ‘ഹേ ജൂഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് എന്ന കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കും. ചിത്രത്തില്‍  നായികയായി എത്തുന്നത് തെന്നിന്ത്യൻ തരം തൃഷയാണ്. തൃഷ നായിയാകുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ജൂഡ്.

ശ്യാമ പ്രാസാദിന്റെ ഇവിടെ എന്ന ചിത്രത്തില്‍ നിവിന്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട് . ഇവിടെയില്‍ പൃ‍ഥ്വി രാജിനും ഭാവനയ്ക്കുമൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലായിരുന്നു നിവിനും എത്തിയത്. ഇവിടെയുടെ ചിത്രീകരണത്തിനിടെ ശ്യാമപ്രസാദും നിവിനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നതിലൂടെ ഈ വാര്‍ത്തകള്‍ അഠിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയാണ് നിവിനും ശ്യാമപ്രസാദും.

അടുത്ത ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കരയാണ് നിർമ്മിക്കുന്നത്. തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാകും നായികയെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button