CinemaKollywoodLatest NewsMollywoodMovie GossipsTollywoodWOODs

തല അജിത്തിന്റെയും വിജയിയുടെയും ചിത്രങ്ങൾക്ക് നോ പറഞ്ഞ് നടി സായി പല്ലവി, കാരണം അറിയാം

ഏറെ ആരാധകരുള്ള നടിയാണ് സായി പല്ലവി

തെന്നിന്ത്യയിൽ ഇന്ന് ഏറെ ആരാധകരുള്ള നടിയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രം നടിക്ക് ഏറെ സ്വീകാര്യതയാണ് സിനിമാ ലോകത്ത് നേടിക്കൊടുത്തത്. തനിക്ക് അഭിനയ സാധ്യതയുള്ള ചിത്രങ്ങൾ മാത്രമാണ് താരം തിരഞ്ഞെടുക്കുന്നത്.

2023 ൽ സൂപ്പർ ഹിറ്റായ മാറിയ തല അജിത്തിന്റെ തുനിവ്, ഇളയദളപതി വിജയുടെ ലിയോ എന്നീ ചിത്രങ്ങളിലേക്ക് നായികയായി പരി​ഗണിച്ചിരുന്നത് സായി പല്ലവിയെ ആയിരുന്നു. എന്നാൽ നടി ഈ രണ്ട് ചിത്രങ്ങളോടും നോ പറഞ്ഞു.

അഭിനയ സാധ്യതയുള്ള കഥാപാത്രമല്ല എന്നതിനാലാണ് നടി ഈ രണ്ട് വമ്പൻ ഓഫറുകളും ഉപേക്ഷിച്ചതെന്നാണ് വിവരം. പണമല്ല, അഭിനയമാണ് പ്രധാനം എന്നതാണ് നടി സായി പല്ലവിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button