CinemaKeralaLatest NewsMollywoodMovie GossipsWOODs

അതെന്താ, തിരക്ക് മാറ്റിവച്ച് എത്തിയ ഞങ്ങൾക്ക് പുല്ല് വിലയാണോ? നിർമ്മാതാവിനോട് കയർത്ത് ധർമ്മജൻ

ധർമ്മജൻ, ബിനു അടിമാലി, മഞ്ജു പത്രോസ് എന്നിവരാണ് എത്തിയത്

വാർത്താ സമ്മേളനത്തിനിടെ നിർമ്മാതാവിനോട് കയർത്ത് ധർമ്മജൻ ബോൾ​ഗാട്ടി. പാളയം പിസി എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് അപ്രതീക്ഷിത സംഭവം. രാഹുൽ മാധവ്, കോട്ടയം രമേശ്, ജാഫർ ഇടുക്കി എന്നിവർ എല്ലാം അഭിനയിക്കുന്ന ചിത്രമാണ് പാളയം പിസി.

ഡോ. സൂരജ് ജോൺ വർക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ പ്രസ് മീറ്റിന് ധർമ്മജൻ, ബിനു അടിമാലി, മഞ്ജു പത്രോസ് എന്നിവരാണ് എത്തിയത്. പോസ്റ്ററിലെ ആളുകൾ എവിടെയെന്ന് ചോദ്യം വന്നപ്പോൾ നിർമ്മാതാവ്,  ‘മെയിൻ സ്ട്രീം ആളുകൾ എത്തിയില്ല’ എന്ന് പറഞ്ഞപ്പോഴാണ് നടൻ ധർമ്മജൻ രോഷാകുലനായത്.

അതെന്താ, തിരക്ക് മാറ്റിവച്ച് എത്തിയ ഞങ്ങൾക്ക് പുല്ല് വിലയാണോ എന്നാണ് നിർമ്മാതാവിനോട് ചോദിച്ചത്. നടി മഞ്ജു പത്രോസ് ധർമ്മജനെ പിന്തുണക്കുകയും ചെയ്തു. നാക്കുളുക്കിയതാണ്, അതല്ല പറയാൻ ഉദ്ദേശിച്ചത് എന്നൊക്കെ നിർമ്മാതാവ് പറയാൻ ശ്രമിച്ചെങ്കിലും ധർമ്മജൻ രോഷാകുലനാകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button