BollywoodCinemaIndian CinemaNEWS

റയീസിന് മുന്‍പേ എത്താന്‍ കാബില്‍

 

ഷാരൂഖ്ഖാന്റെയും ഹൃത്വിക്കിന്റെയും ചിത്രങ്ങള്‍ ബോളിവുഡില്‍ ചര്‍ച്ച വിഷയം തന്നെയാണ്. ചിത്രങ്ങളുടെ ഒരേദിവസത്തെ റിലീസ്‌ഡേറ്റ് പ്രഖ്യാപിച്ചത് ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. 2017 ജനുവരി 26 വ്യാഴാഴ്ച എത്തുന്ന രണ്ടു ചിത്രങ്ങളാണ് ഷാരൂഖ്ഖാന്റെ രാഹുല്‍ ധോലക്കിയ ചിത്രം റയീസ്, ഹൃത്വിക് റോഷന്റെ സഞ്ജയ് ഗുപ്ത ചിത്രം കാബില്‍ എന്നിവ.

രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് പ്രഖ്യാപിച്ചാല്‍ തീയതി ആദ്യം തീരുമാനിച്ചയാള്‍ക്ക് കളമൊഴിഞ്ഞുകൊടുക്കുന്ന ബോളിവുഡ് രീതി ഇവിടെ കണ്ടില്ല. ജനുവരി 26 എന്ന റിലീസ് തീയതി തങ്ങളാണ് ആദ്യം പ്രഖ്യാപിച്ചതെന്ന വാദവുമായി ഹൃത്വിക്കും അച്ഛന്‍ രാകേഷ് റോഷനും നില നിന്നിരുന്നു. ഒരുമിച്ച് എത്തുന്നതിനാല്‍ റയീസിനും കാബിലിനും പരുക്കേല്‍ക്കുമെന്നും ഹൃത്വിക് മുന്പ് അഭിപ്രപ്പെട്ടിരുന്നതാണ്.

കാബിലിന്റെ റിലീസ്ദിനത്തില്‍ ചെറിയൊരു ഭേദഗതി വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷനാണ് പുതിയ തീയതി വെളുപ്പെടുത്തിയാത്. ചിത്രത്തിന്‍റെ നിര്‍മാതാവും അദ്ദേഹം തന്നെയാണ്. റയീസ് മുന്‍നിശ്ചയപ്രകാരം ജനുവരി 26ന് എത്തുമ്പോള്‍ കാബില്‍ അതിനു മുപിലുല്ലാ ദിവസം അതായതു ജനുവരി 25 ന് വൈകിട്ട് 6 മണിക്ക് തീയേറ്ററുകളില്‍ ആദ്യപ്രദര്‍ശനം എന്ന നിലയില്‍ എത്തും എന്നാണ് പുതിയ വാര്‍ത്ത.

യാമി ഗൗതം നായികയായി വരുന്ന കാബിലില്‍ അന്ധകഥാപാത്രങ്ങളെയാണ് ഹൃത്വിക്കും യാമിയും അവതരിപ്പികുന്നത്. രാഹുല്‍ ധോലക്കിയ സംവിധാനം ചെയ്യുന്ന ‘റയീസി’ല്‍ നവാസുദ്ദീന്‍ സിദ്ദിഖി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്ണി ലിയോണ്‍ അതിഥിതാരമായും എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button