ആരാധികമാരുടെ വീര്‍പ്പുമുട്ടലില്‍ പൊറുതിമുട്ടി മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍. നിന്നും സ്നേഹപ്രകടനം യുടൂബില്‍ പങ്ക് വയ്ക്കുകയാണ് നാല് യുവതികള്‍. ദുല്‍ഖര്‍ ഫാന്‍സ് തുര്‍ക്കി എന്ന യൂട്യൂബ് പേജില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് തങ്ങളുടെ ആരാധന അവര്‍ അറിയിക്കുന്നത്. ഈ വീഡിയോ സമ്മാനം കണ്ടതിലെ സന്തോഷം ദുല്‍ഖര്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദുല്‍ഖറിനെ സന്തോഷിപ്പിക്കാനാണ് ഈ വീഡിയോ തയ്യാറാക്കിയതെന്ന് ആരാധികമാരില്‍ ഒരാള്‍ പറയുന്നു. മനോഹരമായ രാജ്യമായ തുര്‍ക്കി സന്ദര്‍ശിക്കാന്‍ അവര്‍ ദുല്‍ഖറിനെ ക്ഷണിക്കുന്നുണ്ട്. കൂടാതെ ചാര്‍ലി, വിക്രമാദിത്യന് തുടങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങള്‍ കണ്ടതും ഈ ചിത്രങ്ങള്‍ ഒരുപാട് സന്തോഷം നല്‍കുന്നവയാണെന്നും യുവതികള്‍ പറയുന്നു.
Post Your Comments