IFFK

കാട് പൂക്കുന്ന നേരം ആദ്യ പ്രദർശനം ഇന്ന്

മലയാളത്തിന് പ്രതീക്ഷയേകി മത്സര വിഭാഗത്തില്‍ ഡോ. ബിജുവിന്റെ ‘കാട് പൂക്കുന്ന നേരം’ ഇന്ന് പ്രദര്‍ശിപ്പിക്കും. ഗോവന്‍ മേളയിലുള്‍പ്പെടെ ആറോളം മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം മാന്‍ഹോളിന് പുറമെ മത്സരവിഭാഗത്തിലെ മലയാള ചിത്രമാണ്. 106 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം മേളയില്‍ മൂന്നു തവണ പ്രദര്‍ശിപ്പിക്കും.
മാവോയിസ്റ്റ് ബന്ധം സംശയിച്ച് ആദിവാസി ഗ്രാമത്തിനു സമീപമുള്ള വനത്തില്‍ നിന്നും ഒരു സ്ത്രീയെ പോലീസുകാരന്‍ അറസ്റ്റുചെയ്യുന്നു. എന്നാല്‍ അറസ്റ്റിനുശേഷം വഴിയറിയാതെ ഇരുവരും വനത്തില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പത്തനംതിട്ടയുടെ വനസൗന്ദര്യം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളാകുന്നത് ഇന്ദ്രജിത്തും റിമ കല്ലിങ്കലുമാണ്. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം രാവിലെ 11.30 ന് ടാഗോര്‍ തിയേറ്ററിലും 14 ന് വൈകുന്നേരം 3.15 ന് കലാഭവനിലും 15 ന് രാത്രി 8.30 ന് കൈരളിയിലുമാണ്.

shortlink

Related Articles

Post Your Comments


Back to top button