CinemaNEWSNostalgia

‘എന്നെ സോമന്‍ അടിക്കാന്‍ പാടില്ല’ പ്രശസ്ത സംവിധായകനോട് ജയന്റെ നിര്‍ദ്ദേശം പിന്നീട് സംഭവിച്ചത്…..

ഒരുകാലത്ത് മലയാള സിനിമയില്‍ മിന്നി നിന്ന സംവിധായകനാണ് ജെ.സി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സൂത്രധാരനായ ജെ.സിയാണ് ജയനെ ആദ്യമായി വെള്ളിത്തിരയില്‍ കൊണ്ടുവരുന്നത്. ജെ.സിയുടെ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയായിരുന്നു ജയന്റെ രംഗപ്രവേശം. പിന്നീട് മലയാള സിനിമയില്‍ വലിയൊരു താരമായി ജയന്‍ മാറുകയായിരുന്നു. ‘ശരപഞ്ചരം’ പോലെയുള്ള ചിത്രങ്ങളിലൂടെ ജയന്‍ യുവാക്കളുടെ ഹരമായിമാറി. ശരപഞ്ചരത്തിനു ശേഷം ജയന്റെ അടുത്ത ചിത്രം ജെ.സിയുടെതായിരുന്നു. ‘തുറമുഖം’ എന്ന ജെ.സി ചിത്രത്തില്‍ പ്രധാനറോളില്‍ പ്രത്യക്ഷപ്പെടുന്നത് സോമനും ജയനുമാണ്. ചിത്രത്തിലെ ഒരു ഫൈറ്റ് സീനില്‍ സോമന്‍ ജയനെ അടിക്കുന്ന ഒരു രംഗംമുണ്ട്. കഥകേട്ട ജയന്‍ ചിത്രത്തിന്‍റെ സംവിധായകനായ ജെ,സിയോട് ഒരു നിര്‍ദ്ദേശംവെച്ചു. ‘ചിത്രത്തില്‍ സോമന്‍ എന്നെ അടിക്കാന്‍ പാടില്ല’. ഇതുകേട്ട ജെ.സി ജയന്റെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ചിത്രത്തില്‍നിന്ന് ജയന്‍ പിന്മാറുകയും, ഒടുവില്‍ ജയന്റെ വേഷം അവതരിപ്പിക്കാന്‍ സുകുമാരനെയാണ് ജെ.സി ക്ഷണിച്ചത്.

shortlink

Related Articles

Post Your Comments


Back to top button