GeneralNEWS

ഇനി വിജയ് പാടും, “മലരേ..”

ഒരൊറ്റ സിനിമ കൊണ്ട് നൂറു സിനിമകളിൽ അഭിനയിച്ചാൽ കിട്ടുന്ന പേരും പ്രശസ്തിയും സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. “പ്രേമം” എന്ന ചിത്രത്തിലെ മലർ ടീച്ചർ ഈ തലമുറയിലെ സിനിമാപ്രേമികളിൽ ആരും തന്നെ അത്ര പെട്ടെന്നൊന്നും മറക്കില്ല. ശേഷം ദുൽക്കർ സൽമാനോടൊപ്പം “കലി” എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും പ്രേമം ഇഫക്റ്റ് വീണ്ടും കൊണ്ടു വരാൻ സായി പല്ലവിയ്ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. മലയാളത്തിലെ പോലെ തന്നെ തമിഴിലും സൂപ്പർ ഹിറ്റായ “പ്രേമം”, ടോളിവുഡിൽ സായി പല്ലവിയ്ക്ക് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കുകയുണ്ടായി. ഇപ്പോഴിതാ തമിഴ് സൂപ്പർ താരം വിജയുടെ ഏറ്റവും പുതിയ ചിത്രത്തിലെ നായികാവേഷത്തിൽ അഭിനയിക്കാനുള്ള ഓഫർ സായി പല്ലവിയെ തേടി എത്തിയിരിക്കുകയാണ്.

“ഭൈരവ”യ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിക്കുന്നത്. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താൽക്കാലത്തേയ്ക്ക് “വിജയ് 61” എന്ന പേരിൽ പ്രാരംഭനടപടികൾ തയ്യാറാകുന്ന പ്രോജക്റ്റിൽ സായി പല്ലവിയ്ക്കൊപ്പം കാജൽ അഗർവാളും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button