GeneralNEWS

“പുതുമുഖങ്ങൾക്ക് സ്വാഗതം”, അനിൽ രാധാകൃഷ്ണൻ മേനോൻ

പ്രശസ്ത സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ തൻ്റെ പുതിയ ചിത്രത്തിനായി യുവ അഭിനേതാക്കളെ തേടുകയാണ്. സാഹസിക സംഭവങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തണമെന്നാണ് സംവിധായകന്റെ പ്ലാൻ. അതിനായി വിശദമായ അന്വേഷണത്തിലാണ് അനിലും, ടീമും.

അനിൽ രാധാകൃഷ്ണൻ മേനോന്റെ കഥയ്ക്ക് കോഴിക്കോട് കളക്ടർ എൻ.പ്രശാന്താണ് തിരക്കഥയൊരുക്കുന്നത്. തൃശൂർ നഗരത്തിലെ ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. അറിയപ്പെടുന്ന അഭിനേതാക്കളായി നെടുമുടി വേണു, നൈല ഉഷ എന്നിവർ മാത്രമാണുള്ളത്. “നോർത്ത് 24 കാതം”, “സപ്തമശ്രീ തസ്‌ക്കര:”, “ലോർഡ് ലിവിങ്‌സ്‌റ്റോൺ 7000 കണ്ടി” എന്നീ മൂന്നു ചിത്രങ്ങളാണ് അനിൽ രാധാകൃഷ്ണൻ മേനോൻ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്. അവയിൽ “നോർത്ത് 24 കാതം” 2013-ലെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button