CinemaNEWS

കലാസംവിധായകന്റെ കയ്യൊപ്പ് പതിയുന്ന വേറിട്ട മലയാള സിനിമ

എബി’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കലാസംവിധായകൻ ഷിജി പട്ടണം. ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയ സെറ്റുകൾ ഇതിനകം തന്നെ ചർച്ചാവിഷയമായി കഴിഞ്ഞിരിക്കുന്നു.ബ്രഹ്മാണ്ട ചിത്രങ്ങളുടെ കലാസംവിധായകനായ ടി.മുത്തുരാജിനൊപ്പം നിരവധി മെഗാഹിറ്റ് ചിത്രങ്ങൾക്ക് സെറ്റുകൾ ഒരുക്കിയിട്ടുണ്ട്.

abi

‘അപരിചിതൻ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്വാതന്ത്ര ചലച്ചിത്ര കലാ സംവിധായകനാകുന്നത്.’ബംഗ്ളാവിൽ ഔത’,എം.ടി – ഹരിഹരൻ ടീമിന്റെ ‘ഏഴാമത്തെ വരവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ് സിനിമകളിലും പരസ്യങ്ങളിലുമായി സജീവമാകുകയായിരുന്നു. പരസ്യ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.നസറുദ്ധീൻ ഷാ നായകനായ ‘വെയിറ്റിംഗ്’ എന്ന ഇംഗ്ലീഷ് ചിത്രത്തിനും കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്‌. തമിഴിൽ ഷങ്കർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ യന്തിരൻ 2.0 വിന്റെ മുഖ്യ കലാസംവിധാന മേൽനോട്ടവും ഷിജി പട്ടണത്തിനായിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന യന്തിരൻ 2.0 വിന്റെ ഇടവേളയിൽ കിട്ടിയ സമയമാണ് ‘എബി’യുടെ പ്രൊഡക്ഷൻ ഡിസൈനിംഗിനായി നീക്കിവെച്ചത്…. വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് മുരളി ആണ്.. ജനുവരി 20 ന് പ്രദർശനത്തിനെത്തും..

shortlink

Related Articles

Post Your Comments


Back to top button