CinemaNEWSNostalgia

എന്തൊരു നടനാണ്‌ അദ്ദേഹം എനിക്ക് ആ നടന്റെ സിനിമകളെക്കുറിച്ച് കൂടുതല്‍ പറഞ്ഞു തരാമോ? അഞ്ജലി മേനോനോട് പ്രശസ്ത സംവിധായിക ദീപ മേത്ത

‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി മേനോന്‍ എന്ന സംവിധായിക മലയാള സിനിമയിലെ ശ്രദ്ധേയമായ സന്നിധ്യമാകുന്നത്. പത്തോളം കഥകള്‍ ചേര്‍ത്തുള്ള ചലച്ചിത്ര ആവിഷ്കാരമായിരുന്നു ‘കേരള കഫേ’. പത്ത് കഥകളില്‍ അഞ്ജലി സംവിധാനം ചെയ്ത കഥയായിരുന്നു ‘ഹാപ്പി ജേര്‍ണി’. രണ്ടു യാത്രക്കാര്‍ക്കിടെയിലെ രസകരമായ സംഭവമാണ് അഞ്ജലി ഹാപ്പി ജേര്‍ണിയിലൂടെ ആവിഷ്കരിച്ചത്. മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറും, നിത്യമേനോനുമാണ് ചിത്രത്തില്‍ അഭിനയിച്ചത്. രാജ്യാന്തര ഫിലിംമേളകളില്‍ പ്രദര്‍ശിപ്പിച്ച ‘കേരള കഫേ’ നിരൂപക പ്രശംസ നേടിയിരുന്നു.ഒരിക്കല്‍  ഫിലിമിന്റെ പ്രദര്‍ശനത്തിനിടെ അഞ്ജലി മേനോന്‍ പ്രശസ്ത സംവിധായിക ദീപ മേത്തയെ പരിചയപ്പെട്ടപ്പോള്‍ അവര്‍ ആദ്യം ചോദിച്ചത് ജഗതി എന്ന നടനെക്കുറിച്ചായിരുന്നു.
ദീപ മേത്ത അഞ്ജലിയോട് പറഞ്ഞ വാക്കുകള്‍
“എന്തൊരു നടനാണ്‌ ആദ്ദേഹം .അദ്ദേഹത്തിന്‍റെ മറ്റുള്ള  സിനിമകള്‍ ഏതൊക്കെയാണ്? കാണാന്‍ അതിയായ ആഗ്രഹം തോന്നുന്നു”.
അദ്ദേഹത്തിന്‍റെ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞാല്‍ അത് വലിയൊരു ലിസ്റ്റാണ്. പറഞ്ഞാലും പറഞ്ഞാലും തീരില്ലായെന്നായിരുന്നു അഞ്ജലിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button