BollywoodCinemaGeneralNEWS

റണ്‍ബീര്‍ കപൂറും, കത്രീന കൈഫും ഒട്ടകപക്ഷിയും!

 

ആരാധകരെ ആകാംക്ഷയിലാക്കി ജഗ്ഗാ ജാസൂസ് ട്രെയിലര്‍. നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന അഡ്വഞ്ചര്‍ സിനിമയാണ് ജഗ്ഗാ ജാസൂസ്. ‘ഡിറ്റക്ടീവ് ജഗ്ഗ’യുടെ ലോകത്തേക്ക് നോട്ടമയച്ചെത്തിയ 2.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വിസ്മയിപ്പിക്കുന്നതാണ്.

ഒട്ടകപക്ഷിയുടെ പുറത്ത് കയറിയിരിക്കുന്ന റണ്‍ബീറും കരീനയുമുള്ള പോസ്റ്ററും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജാസൂസ് രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

കത്രീന കൈഫാണ് ചിത്രത്തില്‍ നായിക. വേര്‍പിരിയലിന് ശേഷം രണ്‍ബീര്‍ കപൂറും കത്രീന കെെഫും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജഗ്ഗ ജസൂസിനുണ്ട്. ബര്‍ഫിക്ക് ശേഷം രണ്‍ബീറും അനുരാഗ ബസുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2012ല്‍ പുറത്തിറങ്ങിയ അനുരാഗ് ബസു-രണ്‍ബീര്‍ ടീമിന്റെ ബര്‍ഫി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

കാണാതെപോയ അച്ഛനെത്തേടി ഒരു യുവ ഡിറ്റക്ടീവ് നടത്തുന്ന അന്വേഷണമാണ് ചിത്രമെന്നാണ് അറിയുന്നത്. സിദ്ധാര്‍ഥ് റോയ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, അനുരാഗ് ബസു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന്റേതു തന്നെയാണ് തിരക്കഥ. രവി വര്‍മ്മനാണ് ഛായാഗ്രഹണം. ഏപ്രില്‍ 7ന് ചിത്രം തീയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button