CinemaGeneralNEWS

“വീരം ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറും”, ജയരാജ്

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വീരം ഇന്ത്യക്ക് അഭിമാന നേട്ടം കൊണ്ടു വന്നേക്കാമെന്ന് സംവിധായകൻ ജയരാജ്. 89-മത് ഓസ്കാര്‍ പുരസ്‌കാരത്തിനുള്ള മത്സരത്തിന് ജയരാജിന്റെ വീരത്തിലെ ഗാനം ഒര്‍ജിനല്‍ സോങ്ങ് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സംഗീത സംവിധായകന്‍ ജെഫ് റോണ ചിട്ടപ്പെടുത്തിയ വീ വില്‍ റൈസ്’ എന്ന ഗാനത്തിനാണ് നോമിനേഷന്‍ ലഭിച്ചത്.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് വീരത്തിലെ ഗാനത്തെക്കുറിച്ചു പറയുന്നത്.

2015 ഒക്ടോബര്‍ മാസത്തില്‍ ജെഫ് റോണയുമായി ചിത്രത്തിലെ സംഗീതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ അമേരിക്കയില്‍ പോയിരുന്നുവെന്നും ആ സംഭാഷണത്തിനിടയിലാണ് വീരത്തിനു ഒരു തീം സോങ്ങ് വേണമെന്ന നിര്‍ദ്ദേശം ജെഫ് റോണ വയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു. ചിത്രങ്ങളുടെ ആത്മാവായാണ് തീം സോങ്ങിനെ ഹോളിവുഡ് ലോകം കാണുന്നത്.

ചിത്രത്തിന്‍റെ വികാരത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടു കൊണ്ട് കഥാപാത്രങ്ങളും അവരുടെ മാനസിക സംഘര്‍ഷങ്ങളും അവതരിപ്പിക്കുന്ന രീതിയിലാണ്‌ വീരത്തിലെ തീം സോങ് താന്‍ ഒരുക്കിയതെന്ന് സംഗീത സംവിധായകന്‍ ജെഫ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button