GeneralNEWS

“ഈ മാസം ബ്ലോഗ്‌ എഴുത്ത് ഉണ്ടാകില്ല”, മോഹന്‍ലാല്‍

മലയാള സിനിമ സ്റ്റാറുകള്‍ക്കിടയില്‍ വ്യതസ്തനാണ് മോഹന്‍ലാല്‍ എന്ന അഭിനയ ചക്രവര്‍ത്തി. സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം ബ്ലോഗിലൂടെ തുറന്നു രേഖപ്പെടുത്തുന്ന അദ്ദേഹത്തിനു നിരവധി ആരാധകര്‍ ഉണ്ട്. എന്നാല്‍ ഈ മാസം അദ്ദേഹം ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

ഈ മാസം താന്‍ ബ്ലോഗെഴുതുന്നില്ലെന്ന് മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യാത്രയിലായതിനാലാണ് ഇത്തവണ എഴുതാത്തതെന്ന് അദ്ദേഹം ബ്ലോഗിലൂടെ അറിയിച്ചു. എല്ലാ മാസവും 21ആം തീയതിയാണ് മോഹന്‍ലാല്‍ ബ്ലോഗെഴുതാറുള്ളത്.

mohanlal-1

വിവിധ വിഷയങ്ങളിലുള്ള മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തുകള്‍ നേരത്തെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കഴിഞ്ഞമാസമെഴുതിയ കുറിപ്പിനെതിരെ സിനിമാരംഗത്ത് നിന്ന് പോലും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.

മദ്യഷോപ്പിനും തിയേറ്ററുകള്‍ക്കും ആരാധനാ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു ലാല്‍ ആ വിഷയത്തില്‍ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button