CinemaGeneralNEWS

എസ്രയിലെ നായികയ്ക്ക് മാധ്യമങ്ങളോട് പറയാനുള്ളത്

പല ഓണ്‍ ലൈന്‍ മാധ്യമങ്ങളും ഒന്നും അന്വേഷിക്കാതെ, ഹെഡ്ഡിങ് മാത്രം മുന്‍നിര്‍ത്തി വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുന്നുവെന്ന് പ്രിയ ആനന്ദ്. പൃഥ്വിരാജിന്‍െറ പുതിയ ചിത്രം എസ്രയിലെ നായികയാണ് പ്രിയ ആനന്ദ്. ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ തന്നെ കുറിച്ച് എന്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാലും അത് തന്നെയൊ കുടുംബത്തെയോ  ബാധിയ്ക്കില്ലെന്നു പ്രിയ പറയുന്നു. എന്തെങ്കിലും ഒന്ന് കേട്ടാല്‍ ഉടനെ അത് വിവാദമാക്കാനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നതെന്നും നടി കുറ്റപ്പെടുത്തുന്നു.

ജേര്‍ണലിസം പഠിച്ചത് കൊണ്ട് മാധ്യമങ്ങളുടെ ശൈലി തനിക്കറിയാം. എന്നാല്‍ ഇതൊന്നും തന്റെ ജീവിതത്തില്‍ ബാധിക്കാറില്ലയെന്നും നടി കൂട്ടിച്ചേര്‍ത്തു. ഞാന്‍ എന്താണെന്ന് എന്റെ കുടുംബത്തിന് നന്നായി അറിയാം. അവരോട് സത്യസന്ധത പുലര്‍ത്താനും ജീവിതത്തില്‍ നടക്കുന്നതൊക്കെ അവരെ അറിയിക്കാനും കഴിഞ്ഞാല്‍ ഗോസിപ്പുകളെ ഭയക്കേണ്ടതില്ലെന്നും തന്നെ മനസ്സിലാക്കുന്ന കുടംബമാണ് തന്റേതെന്നും പ്രിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button