CinemaGeneralNEWS

വീണ്ടും പൃഥ്വിരാജ്- ഭാവന കൂട്ടുകെട്ട്

നവാഗത സംവിധായകൻ ജിനു എബ്രഹാമിന്റെ ആദം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ഭാവനയും വീണ്ടും ഒന്നിക്കുന്നു. ബോളിവുഡ് താരം മിഷ്‌തി ചക്രബർത്തിയാണ് ചിത്രത്തിൽ പൃഥ്വിയുടെ നായിക. നായികയുടെ കഥാപാത്രത്തിന്റെ അതേ പ്രാധാന്യമാണ് ഭാവനയുടെ കഥാപാത്രത്തിനും ചിത്രത്തിലെന്ന് സംവിധായകൻ വ്യക്തമാക്കി.

സിദ്ധിഖ്,​ ജയ മേനോൻ,​ രാഹുൽ മാധവ്,​ നരേൻ,​ ബേബി ആബിദ ഹുസൈൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിൽ ആദം ജോൺ പോത്തൻ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. പ്ലാന്ററായ പിതാവിന്റെ മരണത്തിന് ശേഷം കുടുംബത്തിന്റെ ബിസിനസും സ്വത്തും നോക്കി നടത്തുന്നത് ആദമാണ്. സിനിമയുടെ ആദ്യ ഷെഡ്യൂൾ കേരളത്തിലാണ്.
മുന്പ് ലോലിപോപ്പ്, റോബിന്‍ ഹുഡ്, ഇവിടെ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവാരും ഒരുമിച്ച് അഭിയിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button