CinemaGeneralNEWS

ഹരാംഖോറിന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിന്റെ പ്രദര്‍ശനാനുമതി

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം നിഷേധിച്ച ചിത്രം ഹരാംഖോറിന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിന്റെ പ്രദര്‍ശനാനുമതി. നവാസുദ്ദീന്‍ സിദ്ദിഖിയും ‘മസാന്‍’ നടി ശ്വേതാ ത്രിപാഠിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ട്യൂഷന്‍ അധ്യാപകനും പതിനാലുകാരി വിദ്യാര്‍ഥിനിയും തമ്മിലുള്ള അടുപ്പം വിഷയമാക്കുന്നതിന്റെ പേരിലാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

ശ്‌ളോക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 13ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ട്യൂഷന്‍ മാസ്റ്ററാണ് സിദ്ദിഖിയുടെ കഥാപാത്രം. അതില്‍ സന്ധ്യ എന്ന വിദ്യാര്‍ഥിക്ക് അയാളോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ വിഷയം. അനുരാഗ് കാശ്യപിന്റെ ‘രമണ്‍ രാഘവി’ന് ശേഷം നവാസുദ്ദീന്‍ സിദ്ദിഖിയുടെ മികച്ച പ്രകടനങ്ങളിലൊന്നാവും ‘ഹറാംഖോര്‍’ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button