GeneralNEWS

‘മധുരിത ഗാനംപോലെ മനോഹരമീ കൂടിചേരല്‍’

കഴിഞ്ഞ ദിവസം ചെന്നൈ വിജയാ ഗാര്‍ഡന്‍സില്‍ രണ്ടുവലിയ കലാകാരന്മാരുടെ അപൂര്‍വ്വ സുന്ദരമായ കൂടിചേരല്‍ ഹൃദയസ്പര്‍ശിയായ നിമിഷങ്ങില്‍ ഒന്നായിരുന്നു. എസ്.പി ബാലസുബ്രമണ്യം സംഗീതജീവിതത്തില്‍ അന്‍പതു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഗുരുതുല്യനായ മലയാളത്തിന്റെ ഗാനഗന്ധര്‍വന് പാദപൂജ നടത്തി. ഒരനുജന്‍ ജ്യേഷ്ഠനു നല്‍കുന്ന ഗുരുദക്ഷിണ എന്നായിരുന്നു എസ്.പി.ബിയുടെ വാക്കുകള്‍. ഗാനരംഗത്തെ നിരവധി പ്രമുഖരും അപൂര്‍വ്വ സുന്ദരമായ ഈചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. സംഗീതജീവിതത്തില്‍ അന്‍പതു വര്‍ഷം കടന്നതിനു പിന്നാലെ ഗുരുതുല്യരായ മൂന്ന് പേര്‍ക്ക് പാദപൂജ ചെയ്യാനായിരുന്നു എസ്.പി.ബി ആഗ്രഹിച്ചിരുന്നത്. യേശുദാസിനൊപ്പം, ജാനകിയേയും സുശീലയേയും എസ്.പി.ബി ക്ഷണിച്ചെങ്കിലും, ഇരുവരും ഹൈദരാബാദിലായാതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments


Back to top button