CinemaGeneralNEWS

ഇഷ്ടക്കൂടുതല്‍ കൊണ്ടല്ല ചേട്ടാ. എന്നോട് വിരോധമുള്ളവരാണ് ഇതിനു പിന്നില്‍ മോഹന്ലാല്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു

മോഹന്‍ലാലിന്റെ വിജയ ചിത്രമായ ദൃശ്യവും സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഒരു ഇന്ത്യന്‍പ്രണയ കഥയും തിയേറ്ററില്‍ എത്തിയത് 2013ല്‍ ഒരു ക്രിസ്തുമസ് റിലീസായാണ്. രണ്ടു ചിത്രങ്ങളും നല്ല രീതിയില്‍ പ്രദര്‍ശനം നടത്തുന്ന സമയത്ത് സത്യന്‍ അന്തിക്കാട് എന്ന പേരില്‍ ഒരു വ്യാജ ഫേസ് ബുക്ക് അക്കൌണ്ടില്‍ നിന്നും ഒരു കമന്റ് വന്നു. ഒരു ഇന്ത്യന്‍ പ്രണയ കഥ വിജയിപ്പിച്ചതിനു ദൃശ്യത്തിനു നന്ദി എന്നായിരുന്നു അതില്‍ കുറിച്ചിരുന്നത്‌.

ദൃശ്യം കാണാന്‍ വന്നവരില്‍ ടിക്കറ്റ് കിട്ടാത്തവര്‍ കാണാന്‍ കയറിയത് കൊണ്ടാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ തിയേറ്ററില്‍ നിറഞ്ഞോടിയതെന്ന രീതിയിലുള്ള കമന്ടുകള്‍ പ്രചരിച്ചു. അത് കേട്ട ലാലിനും ദൃശ്യത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുംമ്പാവൂരിനും സങ്കടമായി. അവര്‍ സത്യന്‍ അന്തിക്കാടിനെ വിളിച്ചു കാര്യം തിരക്കി. സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞു വാര്‍ത്ത അറിഞ്ഞിരുന്ന സത്യന്‍ അന്തിക്കാട് ഇത് ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് ചില ആരാധകര്‍ ചെയ്യുന്നതാണെന്ന് പറഞ്ഞു. അപ്പോള്‍ ലാല്‍ ഇഷ്ടക്കൂടുതല്‍ കൊണ്ടല്ല ചേട്ടാ. എന്നോട് വിരോധമുള്ളവരാണ് ഇതിനു പിന്നിലെന്നു സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു.

ഈ സംഭവം പച്ചക്കുതിരയില്‍ എഴുതിയ അനുഭവ കുറുപ്പില്‍ സത്യന്‍ തുറന്നു പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button