CinemaNEWS

സിനിമ പ്രതിസന്ധികളെ മറികടന്നു ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം?

സിനിമ സമരം രൂക്ഷമാകുന്ന സാഹചര്യത്തിലും പൃഥ്വിരാജിന്റെ ‘എസ്ര’ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ ശ്രമം. മള്‍ട്ടിഫ്ലെക്സുകളിലും ബീക്ലാസ് തീയേറ്ററിലുമടക്കം 150-ഓളം കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. തീയേറ്റര്‍ ഉടമകള്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലായെങ്കില്‍ കര്‍ശന നടപടിയുമായി മുന്നോട്ടു പോകുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ‘എസ്ര’ ജനുവരി 19 നു റിലീസ് ചെയ്യാനാണ് തീരുമാനം. തീയേറ്റര്‍ ഉടമകളുടെ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നാല്‍ റിലീസിന് തയ്യാറെടുക്കുന്ന മറ്റുസൂപ്പര്‍ താരചിത്രങ്ങളും തൊട്ടടുത്ത ആഴ്ചകളില്‍ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button