BollywoodCinemaNEWS

ഷാരൂഖ്‌ – കരണ്‍ സ്വവര്‍ഗാനുരാഗം; മറുപടിയുമായി കരണ്‍ ജോഹര്‍

എപ്പോഴും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുള്ള ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ്. ഇത്തവണ ലൈംഗികതയെക്കുറിച്ചാണ് കരണ്‍ പങ്കുവെയ്ക്കുന്നത്. ഒരുകാലത്ത് കരണ്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്നും ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖും കരണ്‍ ജോഹറും ലൈംഗികപങ്കാളികളാണെന്ന തരത്തിലുമൊക്കെ വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. അതിനെതിരെയും തന്റെ ലൈംഗിക കാഴ്ചപാടുകളെക്കുറിച്ചും ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് കരണ്‍ ജോഹര്‍. ‘അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന തന്റെ ജീവചരിത്രത്തിലാണ് കരണ്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.

“എന്റെ ലൈംഗികതയെക്കുറിച്ച് ഞാന്‍ പ്രസംഗിച്ചു നടക്കേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ച് ലൈംഗികത ഏറ്റവും സ്വകാര്യമായ അനുഭവമാണ്. എനിക്ക് അതിനെക്കുറിച്ച് തുറന്നു പറയണമെങ്കില്‍ പോലും ഞാന്‍ ജീവിക്കുന്ന രാജ്യത്ത് അത് സാധ്യമല്ല. ഞാന്‍ ചിലപ്പോള്‍, ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവര്‍ഗാനുരാഗിയോ ഭിന്നലൈംഗീകതയുളള വ്യക്തിയോ ആകാം. അതൊക്കെ എന്റെ മാത്രം കാര്യങ്ങളാണ്. ഒറ്റയ്ക്കു ജീവിയ്ക്കുന്നതിനാല്‍ ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നതില്‍ എനിക്ക് വിഷമം ഇല്ല. എന്നെയും ഷാരൂഖിനെയും ചേര്‍ത്ത് കുറച്ചു കാലങ്ങളായി ഗോസിപ്പുകളുണ്ട്. ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ അതെക്കുറിച്ച് ചോദിച്ചു. സത്യത്തില്‍ അത് കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. കടുത്ത ദേഷ്യമാണ് തോന്നിയത്. ‘സ്വന്തം സഹോദരനൊപ്പം ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുക’ എന്ന മറുചോദ്യമാണ് ഞാന്‍ അയാളോട് ചോദിച്ചത്. ആളുകള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നു. എനിക്ക് ഷാരൂഖ് ഒരു പിതാവിനെപ്പോലെയോ മുതിര്‍ന്ന സഹോദരനെപ്പോലെയോ ആണ്. എന്നെയും അദ്ദേഹത്തെയും കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമേയുള്ളു”

shortlink

Related Articles

Post Your Comments


Back to top button