GeneralNEWS

ചിത്രീകരണത്തിനിടെ ഫഹദും, നമിതയും കടലിൽ വീണു?

ഗോവയിൽ ചിത്രീകരണം നടക്കുന്ന “റോൾ മോഡൽ” എന്ന ചിത്രത്തിന്റെ സെറ്റിൽ ഫഹദ് ഫാസിലും, നമിത പ്രമോദും ജെറ്റ് സ്‌കൈ’യിൽ നിന്നും കടലിലേക്ക് തെറിച്ചു വീണതായി റിപ്പോർട്ട്.

ചിത്രത്തിൽ വാട്ടർ സ്പോർട്സ് ട്രെയിനർ ആയിട്ടാണ് നമിത അഭിനയിക്കുന്നത്. ഫഹദിന്റെ കഥാപാത്രത്തിന് ജെറ്റ് സ്‌കൈ ട്രെയിനിംഗ് കൊടുക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ, ശക്തമായ തിരമാലകൾ വന്നത് കാരണം നിയന്ത്രണം വിട്ട് നമിതയും, ഫഹദും ഇരുവശങ്ങളിലേക്കും തെറിച്ച് വീഴുകയായിരുന്നു. ഏറെ ആഴമുള്ള കടൽഭാഗത്തായിരുന്നു ചിത്രീകരണം നടന്നത്. ഒപ്പം സെക്ക്യൂരിറ്റി ഗാർഡ്‌സ് ഉണ്ടായിരുന്നെങ്കിലും, സംഭവിച്ചത് സിനിമയുടെ ഭാഗമാണ് എന്ന ചിന്തയിൽ അവർ രക്ഷാപ്രവർത്തനം നടത്തിയില്ല എന്നാണ് അറിയുന്നത്. ക്രൂവിൽ നിന്നും അറിയിപ്പ് ഉണ്ടായപ്പോഴേക്കും, നീന്തൽ അറിയാവുന്ന ഫഹദും, നമിതയും നീന്തി കരയ്‌ക്കെത്തിയിരുന്നു.

റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് “റോൾ മോഡൽ”. ഫഹദ് ഫാസിൽ, ഷറഫുദീൻ, വിനയ് ഫോർട്ട്, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്

shortlink

Related Articles

Post Your Comments


Back to top button