BollywoodCinemaGeneralNEWS

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു

ഓസ്കാര്‍ പുരസ്കാര ജേതാവായ പ്രശസ്ത സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. റസൂല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ഹൃത്വിക്ക് റോഷന്‍ നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബിലിന്റെ സെറ്റില്‍ ഇരുവരും ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. കഥാപാത്രത്തിനായുള്ള ഹൃത്വിക്കിന്റെ അര്‍പ്പണമനോഭാവം കണ്ടാണ് തന്റെ ചിത്രത്തില്‍ ഹൃത്വിക്കിനെ നായകനാക്കാന്‍ റസൂല്‍ തീരുമാനിച്ചത്.

കാബിലിലെ ഡൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയായിരുന്നു. ചിത്രത്തില്‍ അന്ധ കഥാപാത്രമായാണ് ഹൃത്വിക്ക് എത്തിയത്. അതിനാല്‍ തന്നെ ശബ്ദത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. . കാബില്‍ 25ന് തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button