CinemaGeneralNEWS

സൂര്യ ചിത്രം റിലീസിന് മുമ്പ് പേരുമാറ്റി; മോഹന്‍ലാല്‍ ചിത്രത്തിനോട് പിടിച്ചുനില്‍ക്കാനോ?

മലയാളത്തില്‍ തമിഴ് നടന്മാര്‍ക്ക് വന്‍ ഫാസുകള്‍ ഉള്ളതിന്റെ തെളിവുകളാണ് അവരുടെ ചിത്രങ്ങള്‍ കേരളത്തില്‍ വിജയിക്കുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത വിജയ്‌ ചിത്രം ഭൈരവ വന്‍ മുന്നേറ്റം നേടുകയാണ്‌. അതുകൊണ്ട് തന്നെ ആരാധകര്‍ ഇപ്പോള്‍ വല്യ ആവേശത്തിലാണ്. തിയേറ്റര്‍ സമരം കഴിഞ്ഞു മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തു തുടങ്ങിയതേയുള്ളൂ. അതിനൊപ്പം തന്നെ സൂര്യയുടെ എസ് 3 യും റിലീസ് ഉണ്ട്.

നാളെ മോഹന്‍ലാല്‍ ചിത്രം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്യുകയാണ്. എസ് 3 റിലീസ് ഈ മാസം 26-നാണ്. അതുകൊണ്ട് തന്നെ സൂര്യ ചിത്രത്തിനോ മോഹന്‍ലാല്‍ ചിത്രത്തിനോ കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയെന്ന് ആകംഷയിലാണ് സിനിമാ ലോകം.

സൂര്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ സിങ്കത്തിന്‍റെ മൂന്നാം ഭാഗമാണ് 26ന് പ്രദര്‍ശനത്തിനെത്തുന്നത്. ‘എസ് 3’ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന് പേര് ‘സി 3’ എന്ന് മാറ്റിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. നികുതിക്കുറവിന് വേണ്ടിയാണ് പേരുമാറ്റമെന്നാണ് സൂചന. എന്തായാലും, പേര് മാറിയെത്തിയാലും ഇല്ലെങ്കിലും മലയാളക്കരയില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തോട് മുട്ടിനില്‍ക്കാന്‍ സൂര്യയുടെ സിനിമയ്ക്ക് കഴിയുമോഎന്ന് ഈ മാസം അവസാനം അറിയാം.

shortlink

Related Articles

Post Your Comments


Back to top button