CinemaGeneralNEWS

സൂര്യയെ അമ്പരപ്പിച്ച ഇളയ ദളപതിയുടെ ആരാധകൻ

തനിക്കും ഇങ്ങനെ ഒരു ആരാധകനുണ്ടായിരുന്നെങ്കിൽ എന്ന്   തലസ്ഥാനത്ത് എത്തിയ സൂര്യ ആഗ്രഹിച്ചുപോയ നിമിഷം. തന്റെ പുതിയ ചിത്രമായ സിങ്കം 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ സൂര്യയെ അമ്പരപ്പിച്ചിരിക്കുകയാണ് ഇളയ ദളപതിയുടെ ഒരു ആരാധകൻ. ഭിന്ന ശേഷിയുള്ള ഒരു യുവാവാണ് വിജയ് യുടെ വ്യത്യസ്ത ഫോട്ടോകളടങ്ങിയ ആൽബം സൂര്യക്ക് കൈമാറിയത്. ഇളയദളപതിക്ക് തന്റെ സ്നേഹോപഹാരം കൈമാറണമെന്ന യുവാവിന്റെ ആവശ്യത്താട് തീർച്ചയായും കൈമാറുമെന്നാണ് സൂര്യ പ്രതികരിച്ചത്.

മലയാളത്തിലെ സൂപ്പർ താരങ്ങളെ വെല്ലുന്ന ആരാധക പടയാണ് കേരളത്തിൽ വിജയ്ക്ക് ഉള്ളത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭൈരവ 4 ദിവസം കൊണ്ട് 100 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം ക്ലാസിക് അവന്യൂ ഹോട്ടലിൽ പത്ര സമ്മേളനം കഴിഞ്ഞ് സൂര്യ മടങ്ങുന്നതിനിടെയായിരുന്നു ഈ അപൂർവ്വ ദൃശ്യം. കണ്ട് നിന്ന മാധ്യമ പ്രവർത്തകർക്കും സൂര്യയുടെ ആരാധകർക്കു മെല്ലാം ഈ രംഗം ഹൃദയ സ്പർശിയായിരുന്നു. സിനിമാരംഗത്ത് ആരോഗ്യകരമായ മത്സരങ്ങള്‍ നടത്തുമെങ്കിലും സൂര്യയും വിജയും അടുത്ത സുഹൃത്തുക്കളാണ്

shortlink

Related Articles

Post Your Comments


Back to top button