BollywoodCinema

എന്റെ മകനെ പോലെ തന്നെയാണ് ഷാരൂഖ്; അതിനാല്‍ മരണത്തില്‍ കുറ്റപ്പെടുത്തരുത് – ഫര്‍ഹീദ് ഷേറാണിയുടെ അമ്മ

ഷാരൂഖിന്റെ പുതിയ ചിത്രത്തിന്‍റെ പ്രചരണത്തിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു. ഇത് ഷാരൂഖ്ഖാന്‍ കാരണമാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ശക്തമാകുന്നതിനിടയില്‍ ഷാരൂഖിനെ ആക്രമിക്കരുതെന്നാവശ്യപ്പെട്ടു മരണപ്പെട്ട യുവാവിന്റെ അമ്മ രംഗത്ത്.

വഡോദരയില്‍ നടന്ന സംഭവത്തില്‍ ഞാനും എന്റെ കുടുംബവും ഒരിക്കലും ഷാരൂഖിനെ കുറ്റപ്പെടുത്തില്ലയെന്നും എന്റെ മകനെ പോലെ തന്നെയാണ് ഷാരൂഖ് എന്നും ആ അമ്മ പറയുന്നു. അതുകൊണ്ട് ആരും മരണത്തിനു കാരണക്കാരനായി ഷാരൂഖിനെ കുറ്റപ്പെടുത്തരുത്. മകന്റെ അന്ത്യ കര്മ്മങ്ങള്‍ നടത്തുന്നതിനുള എല്ലാ സഹായവും ഷാരൂഖ് ചെയ്തു തന്നതായും അതില്‍ നന്ദി അറിയുക്കുന്നുവെന്നും ഫര്‍ഹീദിന്‍റെ കുടുംബം പറഞ്ഞു.

ശ്വാസം കിട്ടാതെയാണ് ഫര്‍ഹീദ് ഷേറാണി കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button