CinemaGeneralNEWS

മുഴുവന്‍ സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ഇന്ന് നടക്കും

സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളുമായി സര്‍ക്കാര്‍ തലത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. വീണ്ടും തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ മന്ത്രി എ കെ ബാലനാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. തിയേറ്ററുകളുടെ സൗകര്യം വിലയിരുത്തി ഗ്രേഡിംഗ് ഏര്‍പ്പെടുത്തണം എന്നത് അടക്കമുള്ള ശുപാര്‍ശകളായിരുന്നു അടൂര്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

സിനിമാ സമരത്തില്‍ വലഞ്ഞ മലയാള സിനിമ മേഖലയില്‍ സംവിധായകരെയും നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉള്‍പ്പെടുത്തി ദിലീപിന്റെ നേതൃത്വത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള വന്നതോടെ റിലീസിന് ചിത്രങ്ങള്‍ നല്‍കുന്നില്ലെന്ന പരാതി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

ദിലീപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ സംഘടനയില്‍ ബഹുഭൂരിപക്ഷം എ ക്ലാസ് തിയേറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനിലെ 90% ആളുകളും അംഗങ്ങളായി ചേര്‍ന്നു കഴിഞ്ഞു. സിനിമയുടെ വളര്‍ച്ചയ്ക്കായി സിനിമാ മേഖലയിലെ എല്ലാരേയും ഒരു കുടക്കീഴില്‍ നിര്‍ത്തുകയെന്നതാണ് പുതിയ സംഘടനയുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button