CinemaGeneralNEWS

മോഹൻലാൽ-ഉണ്ണികൃഷ്ണൻ ടീമിന്റെ പുതിയ ചിത്രത്തില്‍ വില്ലന്‍ തമിഴിലെ യുവതാരം

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായി തമിഴിലെ യുവതാരം എത്തുന്നു. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. മോഹന്‍ലാലിനു വില്ലനായി തമിഴിലെ യുവതാരം വിശാൽ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

മേജ‍ർ രവി ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞശേഷമായിരിക്കും ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ലാല്‍ അഭിനയിക്കുന്നത്. മാടമ്പി, ഗ്രാന്‍റ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയവയാണ് ഇതിനുമുമ്പ് മോഹൻലാൽ-ഉണ്ണികൃഷ്ണൻ ടീമിന്റെ സിനിമകള്‍. ആശിര്‍വാദും എച്ച് ജി എന്റര്‍ടെയ്‌ന്മെന്റും ചേര്‍ന്നാണ് ഈ മോഹൻലാൽ-ഉണ്ണികൃഷ്ണൻ സിനിമ നിര്‍മ്മിക്കുന്നത്.

തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം

shortlink

Related Articles

Post Your Comments


Back to top button