മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഈ മഹാനടന്മാര് തമ്മില്‍ ഉറ്റ സൌഹൃദമാണെങ്കിലും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണ്. ദിലീപ് ചിത്രമായ രസികനില്‍ ഈ താര ആരാധന മനോഹരമായി ഒരു പാട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ നടന്മാരെ ആരെയെങ്കിലും കിട്ടിയാലും ആരാധകര്‍ക്കറിയേണ്ടത് ഇവരുടെ മത്സരത്തെ ക്കുറിച്ചാണ്. ഇതിനുള്ള ഉത്തരം നല്‍കുകയാണ് മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍.
54 സിനിമകളില്‍ ഒരുമിച്ചഭിനയിച്ച ഞങ്ങള്‍ തമ്മില്‍ ഒരു മത്സരവുമില്ലായെന്നും കഥാപാത്രത്തെ മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നല്ലാതെ മമ്മൂട്ടിയുമായി ഒരിക്കലും മത്സരിച്ചിട്ടില്ലെന്ന് മോഹൻലാൽ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ലാല്‍ ഇത് വെളിപ്പെടുത്തുന്നത്.
മമ്മൂട്ടിക്കുള്ള വേഷങ്ങൾ അദ്ദേഹത്തിന് വേണ്ടി മാത്രം രൂപപ്പെടുത്തിയതാണ്. അതുപോലെ തന്നെ തിരിച്ചും. ഒരുമിച്ച് അഭിനയിക്കുമ്പോൾ പോലും പ്രതിസന്ധികളെ മറികടന്ന് മികച്ച പ്രകടനം നടത്താൻ ഇരുവരും ശ്രമിക്കും. അത് ഒരിക്കലും ഒരു മത്സരമല്ല എന്നാണ് മോഹൻലാൽ പറയുന്നത്.
ഇരുവർക്കും ധാരാളം സിനിമകളുള്ളതിനാൽ മത്സരത്തിനുള്ള സാദ്ധ്യതകൾ തങ്ങൾക്കിടയിലില്ലെന്നും തനിക്കും മമ്മൂട്ടിക്കും അവരുടേതായ സ്റ്റൈലും രീതിയുമുണ്ടെന്നും അദ്ദേഹം പറയുന്നു.
തന്റെ സിനിമ 100 ദിവസം ഓടുമെന്ന് ഒരു ഗാരന്റിയും നൽകാനാവില്ലെന്നു പറഞ്ഞ മോഹൻലാൽ ലഭിക്കുന്ന വേഷങ്ങൾ ഏറ്റവും നന്നായി ചെയ്യുക എന്നതാണ് തന്റെ ജോലിയെന്നും സിനിമ എന്നത് കേവലം നായകന്റെ മാത്രമല്ല. ഒരുപാട് പേരുടെ പ്രയത്നത്തിന്റെ ഫലമാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments