CinemaNEWS

ഫാസില്‍ ചിത്രത്തില്‍നിന്ന് മോഹന്‍ലാല്‍ പിന്മാറിയതിന്‍റെ കാരണം?

മലയാളത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനു വലിയ പ്രത്യേകതയുണ്ട്. മലയാളത്തിന്റെ ഭാഗ്യതാരമായ മോഹന്‍ലാലിനെയും മികച്ച സംവിധായകന്‍ ഫാസിലിനെയും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ നമുക്ക് ലഭിച്ചു. എന്നാല്‍ ഈ മികച്ച കൂട്ടുകെട്ട് 1984 ല്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനു ശേഷം 9 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും ഒരുമിച്ചത്. അത് മറ്റൊരു ക്ലാസിക് ചിത്രമായ മണിചിത്രത്താഴ് സമ്മാനിച്ചു. എന്തുകൊണ്ട് ഇത്രയും വര്‍ഷങ്ങള്‍ അവര്‍ക്കിടയില്‍ വന്നു വെണ്ണ ചോദ്യത്തിനു പ്രസക്തിയുണ്ട്.

എന്നാല്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറിന്റെ കഥ പറഞ്ഞിരുന്നു. പക്ഷേ ആ റോള്‍ ലാല്‍ അതേറ്റെടുത്തില്ല. 90 കളില്‍ പ്രണയനായകനായും കുടുംബസ്ഥനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ കത്തി നില്‍ക്കുന്ന തന്റെ ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി ലാല്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ആ ചിത്രം മലയാളത്തില്‍ മറ്റൊരു നായകനെ വെച്ച് എടുക്കാതെ സംവിധായകന്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയെ നായകനാക്കി കില്ലര്‍ എന്ന പേരില്‍ തെലുങ്കിലെടുത്തപ്പോള്‍ ചിത്രം സൂപ്പര്‍ ഹിറ്റായി മാറി.

പിന്നീട് ഈശ്വര്‍ എന്ന പേരില്‍ ചിത്രം തമിഴിലെടുത്തപ്പോഴും സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് സബ് സേ ബഡാ മാവാലിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button