BollywoodCinemaGeneralNEWS

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനം

ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റു. പുതിയ ചിത്രമായ പത്മാവതിയുടെ ചിത്രീകരണത്തിനിടെയാണ് മര്‍ദ്ദനമേറ്റത്. രജ്പുത് കര്‍ണി സേനയിലെ അംഗങ്ങളാണ് ബന്‍സാലിയെ മര്‍ദ്ദിച്ചത്. ലൊക്കേഷനിലെത്തിയ ഇവര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമിച്ചത്.

രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, ദീപികാ പദുക്കോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പത്മാവതി 2017 അവസാനത്തോടെ പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button