GeneralNEWS

ഇന്നസെന്റിന്റെ വെളിപ്പെടുത്തല്‍ പ്രതികാരം വീട്ടല്‍; നടന്‍ മധു

മലയാളത്തിന്റെ മഹാനടന്‍ മധുവിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് ആദരമര്‍പ്പിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ നടനും എം പിയുമായ ഇന്നസെന്റ് പങ്കെടുത്തു. ആ വേദിയില്‍ അധികമാർക്കും അറിയാത്ത തന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ ഇന്നസെന്റ് തുറന്നു പറഞ്ഞു.

നാട്ടിലെ തീപ്പെട്ടി കമ്പിനി നോക്കിനടത്തിയിരുന്ന സമയത്ത് അഭിനയമോഹം മൂത്ത് അതെല്ലാം ഉപേക്ഷിച്ച് മൈസൂറിലേക്ക് താന്‍ യാത്ര തിരിച്ചു. സിനിമയിൽ അവസരം തേടി അവിടെയെത്തിയ തന്നെ സംവിധായകനായ മധു അവസരം നൽകാതെ നാട്ടിലേക്ക് തിരിച്ചയച്ചുവെന്ന് ഇന്നസെന്റ് വേദിയില്‍ തുറന്നു പറഞ്ഞു.

എത്രയോ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടും പറയാത്ത ഈ പഴയ ഓർമ്മ തന്നെ ആദരിക്കുന്ന വേദിയിൽ ഇന്നസെന്റ് അനുസ്മരിച്ചത് പ്രതികാരം വീട്ടാനാണെന്നു മധു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അന്ന് എക്സ്ട്രാ നടനുള്ള ചെറു വേഷം നൽകാത്തതു നന്നായെന്നും ഇല്ലെങ്കിലും ഇന്നും ഇന്നസെന്റ് എകസ്ട്രാ ആയി ഒതുങ്ങിപ്പോകുമായിരുന്നുവെന്നും മധു കൂട്ടിച്ചേര്‍ത്തു. ബാങ്കേഴ്സ് ക്ലബിന്റെ ഉപഹാരം മധുവിന് ഇന്നസെന്റ് സമ്മാനിച്ചു.

shortlink

Related Articles

Post Your Comments


Back to top button