CinemaGeneralNEWS

മെഗാ സ്റ്റാര്‍ ചിരഞ്ജീവിയും വെങ്കിടേഷും നാഗാര്‍ജ്ജുനനുമൊക്കെ അഭിനയിക്കാനിരുന്ന ചിത്രം അല്ലു അര്‍ജ്ജുന് ഭാഗ്യം നല്‍കിയതിങ്ങനെ.. സംവിധായകന്‍ വെളിപ്പെടുത്തുന്നു

തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അല്ലു അര്‍ജ്ജുന്‍ ആ ചിത്രങ്ങളുടെ മൊഴിമാറ്റത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിലും ഇടം നേടിയ താരമാണ്. അല്ലുവിന്റെ ആദ്യ ചിത്രമാണ് ഗംഗോത്രി. ഈ ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്‍ നായകനായ കഥ പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവു വെളിപ്പെടുത്തുന്നു.

അല്ലു അര്‍ജ്ജന്റെ സിനിമാപ്രവേശത്തിന് കാരണമായ ചിത്രമാണ് ഗംഗോത്രി. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 2003ല്‍ പുറത്തിറങ്ങിയ ചിത്രം ഗംഗോത്രിയെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ സംവിധായകന്‍ നടത്തിയത്. മെഗാ സ്റ്റാര്‍ ചിരഞ്ജീവിയും വെങ്കിടേഷും നാഗാര്‍ജ്ജുനയുമൊക്കെ ഒന്നിക്കുന്ന ഒരു ചിത്രം അതും തന്റെ നൂറാമത്തെ ചിത്രമായി ചെയ്യാന്‍ ഗംഗോത്രിയെക്കുറിച്ച് ചിന്തിച്ചിരുന്നു.

എന്നാല്‍ പിന്നീട് തന്റെ നൂറാം ചിത്രം ഇത്ര ഭീമമായ തുകയ്ക്ക് നിര്‍മ്മിച്ച് നിര്‍മ്മാതാക്കള്‍ക്ക് എന്തിന് തലവേദനയുണ്ടാക്കണമെന്ന് ചിന്തിച്ചു. എന്നാല്‍ ആ ചിത്രം ഉപേക്ഷിക്കുവാനും തോന്നിയില്ല. വളരെക്കുറഞ്ഞ ചെലവില്‍ അല്ലുവിനെ നായകനാക്കി അതു നിര്‍മ്മിച്ചു. എന്നാല്‍ എന്റെ പ്രതീക്ഷകള്‍ക്കപ്പുറം ചിത്രം വന്‍വിജയമായി.അതോടെ ടോളിവുഡില്‍ അല്ലു അര്‍ജ്ജുന്‍ യുഗവും തടങ്ങിയെന്നും സംവിധായകന്‍ രാഘവ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button