BollywoodCinemaGeneralNEWS

‘തട്ടത്തിന്‍ മറയത്തി’ലെ ആയിഷ ഇനി ഖാന്‍മാരോടൊപ്പം

തമിഴിലും തെലുങ്കിലും ഹിന്ദയിലുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇഷ തല്‍വാര്‍ എന്നാ നടിയെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയാക്കിയത് ‘തട്ടത്തിന്‍ മറയത്തി’ലെ ആയിഷ എന്ന കഥാപാത്രമാണ്. വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മനോഹര ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. ചിത്രവും അതിലെ പാട്ടും ആയിഷയുമെല്ലാം മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു.

എന്നാല്‍ ഇഷയ്ക്ക് ഇതുവരെ ലഭിക്കാത്ത ഒരവസരം ഹിന്ദിയില്‍ തേടിയെത്തിയിരിക്കുകയാണ്. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ രണ്ടുപേര്‍ക്കൊപ്പം ഒരു ചിത്രത്തില്‍ ഇഷ എത്തുന്നു. ട്യൂബ്‌ലൈറ്റ് എന്ന കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷ ഒരു വേഷം ചെയ്യുന്നു. എന്നാല്‍ ചിത്രത്തില്‍ ഇതൊരു പ്രധാനകഥാപാത്രമല്ലെന്നും അഥിഥിതാരമാണെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button