BollywoodCinemaGeneralNEWS

ഇന്ത്യയില്‍ നേറിട്ട വിലക്കിനെക്കുറിച്ച് പാക് നടന്‍ ഫവാദ് ഖാന്‍ തുറന്നു പറയുന്നു

ഉറി ഭീകരാക്രമണ സമയത്ത് പാക്‌ കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. അതിലൂടെ ധാരളം ചിത്രങ്ങള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. കരണ്‍ ജോഹറിന്റെ ‘എയ് ദില്‍ഹെ മുഷ്‌കില്‍’ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ അഭിനയിച്ച പാകിസ്ഥാന്‍ നടന്‍ ഫവാദ് ഖാന്‍ ഇന്ത്യയില്‍ നേറിട്ട വിലക്കിനെ ക്കുറിച്ച് തുറന്നു പറയുന്നു.

എയ് ദില്‍ഹെ മുഷ്‌കില്‍’ ആണ് ഫവാദ് ഖാന്‍ അവസാനമായി അഭിനയിച്ച ഇന്ത്യന്‍ ചിത്രം. പാക് താരത്തിന്റെ സാന്നിധ്യം കൊണ്ട് ഈ ചിത്രം ഏറെ വിവാദത്തില്‍പ്പെടുകയും ചെയ്തിരുന്നു. ചിത്രം തിയേറ്ററുകളിലെത്തുന്നതിനും മുന്‍പേ പാക്‌ താരം ഇന്ത്യയില്‍ തുടരുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് ഇന്ത്യയില്‍ തുടരാന്‍ നിരോധനമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് താരം ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇത് ആദ്യമായാണ് പാകിസ്താന്‍ ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഇന്ത്യയില്‍ നേരിട്ട വിലക്കിനെ കുറിച്ച് ഫവാദ് ഖാന്‍ പ്രതികരിക്കുന്നത്.

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ബന്ധം ഉലഞ്ഞെങ്കിലും ഇന്ത്യയിലെ സുഹൃത്തുക്കളുമായുള്ള ബന്ധത്തില്‍ യാതൊരു വിള്ളലും ഉണ്ടായിട്ടില്ലെന്നു ഫവാദ് ഖാന്‍ പറഞ്ഞു. ‘ഒന്നും തന്നെ മാറിയിട്ടില്ല, ഇന്ത്യയിലുളള ഒട്ടനവധി സുഹൃത്തുകളുമായി ഇപ്പോഴും നല്ല ബന്ധം തുടരുന്നുണ്ട്, ഇനിയൊരിക്കലും ബോളിവുഡില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെങ്കിലും അവരോടുളള സ്‌നേഹവും, ബഹുമാനവും നിലനില്‍ക്കും’. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കിടയില്‍ ചില പ്രേക്ഷകരില്‍ നിന്നുണ്ടായ പ്രതികരണം തന്നെ വേദനിപ്പിച്ചിരുന്നുവെന്നും ഫവാദ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button