CinemaGeneralNEWS

എസ് എഫ് ഐയുടെ രണ്ട് രൂപ മെമ്പർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്; ആഷിക് അബു പ്രതികരിക്കുന്നു

യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന പ്രശ്നത്തില്‍ സംവിധായകന്‍ ആഷിക് അബു പ്രതികരിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവിനെ വിദ്യര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. കോളേജില്‍ സംഘി മോഡല്‍ ആക്രമണമാണ് നടന്നത്. എന്നാല്‍ എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുതെന്നും ആഷിക് കുറിക്കുന്നു.

ആഷിക് അബുവിന്റെ കുറിപ്പ് വായിക്കാം:

” ഔട്ട് സൈഡർ ” ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ‘സംഘി മോഡൽ ‘ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം .

shortlink

Related Articles

Post Your Comments


Back to top button