CinemaGeneralNEWS

ചെമ്മീനിലെ കറുത്തമ്മ ഷീല ആയിരുന്നില്ല!

മലയാള ചലച്ചിത്ര ലോകത്ത് പ്രസിഡന്റിന്‍റെ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയ ആദ്യ ചിത്രമാണ് ചെമ്മീന്‍. പ്രശസ്ത സാഹിത്യകാരന്‍ തകഴിയുടെ ചെമ്മീന്‍ എന്ന നോവലിനെ അതേ പേരില്‍ സംവിധായകന്‍ രാമു കാര്യാട്ട് അഭ്രപാളിയിലാവിഷ്കരിച്ചു. ചെമ്മീനെന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകമനസ്സില്‍ ഓടിയെത്തുന്ന രണ്ടുപേരാണ് കറുത്തമ്മയും പരീക്കുട്ടിയും. ഷീലയും മധുവും ജീവന്‍ നല്കിയ ആ മനോഹര കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ ഒരു നൊമ്പരമുണര്‍ത്തി മായാതെ നില്‍ക്കുന്നു.

ചെമ്മീനില്‍ കറുത്തമ്മയാകാന്‍ ഷീലയെ ക്ഷണിക്കുന്നതിന് മുന്‍പ് സംവിധായകന്‍ രാമുകാര്യാട്ട് മറ്റൊരാളെ നായികയായി കണ്ടെത്തിയിരുന്നു. എന്നാല്‍ യാഥാസ്ഥിതിക എതിര്‍പ്പുകളെ ഭയന്ന് പരീക്കുട്ടിയുടെ കറുത്തമ്മയാകാന്‍ ആ പെണ്കുട്ടിയെത്തിയില്ല. എത്തിയിരുന്നുവെങ്കില്‍ മലയാളികളുടെ കറുത്തമ്മ മറ്റൊരാള്‍ ആകുമായിരുന്നു.

ചെമ്മീനിലെ കറുത്തമ്മയാകാന്‍ രാമുകാര്യാട്ടും, നടന്‍ സത്യനും ആദ്യം കണ്ടെത്തിയത് കോഴിക്കോടന്‍ നാടകവേദിയിലൂടെ പ്രതിഭ തെളിയിച്ച കലാകാരി ബീഗം റാബിയയെ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ന്‍റെപ്പാപ്പക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിന്‍റെ നാടകാവിഷ്ടക്കാരത്തില്‍ കുഞ്ഞുപ്പാത്തുമ്മയായി ബീഗം റാബിയ നടത്തിയ പ്രകടനമാണ് ചെമ്മീനിലേക്കുള്ള വഴി തുറന്നത്. നാടകമല്ല സിനിമയെന്നും, സിനിമയില്‍ പോയാല്‍ പേരുദോഷം കേള്‍ക്കുമെന്നുമുള്ള താക്കീതുകള്‍ ബീഗം റാബിയയെകൊണ്ട് ആ ക്ഷണം നിരസിപ്പിച്ചു. അതോടെ കറുത്തമ്മയാകാനുള്ള ക്ഷണം ഷീലക്ക് മുന്നിലേക്ക് എത്തുകയായിരുന്നു.

Beegam_Rabia_760x400

നാടകവേദികളില്‍ നിന്നു ക്രമേണ ഉള്‍വലിഞ്ഞുവെങ്കിലും കോഴിക്കോട് ആകാശവാണിയില്‍ ഇന്നും സജീവമാണ് ആ കലാകാരി.

shortlink

Related Articles

Post Your Comments


Back to top button