CinemaGeneralNEWS

തിയേറ്റര്‍ സമരം മലയാള സിനിമയ്ക്ക് നേട്ടമായതെങ്ങനെ സത്യന്‍ അന്തിക്കാട് പറയുന്നു

കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാതെ തിയേറ്ററുടമകള്‍ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ സമരം മലയാള സിനിമാ മേഖലയില്‍ ഒരു നേട്ടമായെന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമാ മേഖലയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അംഗമാകാന്‍ സാധിക്കുന്ന ഒരു സംഘടന ദിലീപിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുവരാന്‍ ഈ സമരം കാരണമായി. ആ അര്‍ത്ഥത്തില്‍ സിനിമാ സമരം നേട്ടം തന്നെയെന്നു മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ പറയുന്നു. ഒരുപാട് കാലംകൊണ്ട് സിനിമാ രംഗത്ത് നിലനിന്നിരുന്ന ഒരു മേധാവിത്വത്തെ മാറ്റി നിര്‍ത്താന്‍ ഇത് കാരണമായി. നമ്മളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേകതരം വ്യക്തികളുടെ ശല്യം ഇതിലൂടെ അവസാനിക്കുകയാണ് ചെയ്തത്.

ദിലീപിന്റെ നേതൃത്വത്തില്‍ ഉണ്ടായ സംഘടനയുടെ ആദ്യ വാക്ക് തന്നെ സിനിമാ സമരം പാടില്ല എന്നതാണ്. ചില വ്യക്തികളുടെ ചിത്രങ്ങള്‍ കളിക്കാതെയും മറ്റും വൈരാഗ്യം തീര്‍ക്കുന്ന സംഘടനയുടെ അടിവേര് അവര്‍ തന്നെ ഇളക്കുകയാണ് ഈ സമരത്തിലൂടെ ചെയ്തതെന്നും ഇനി മലയാള സിനിമയില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button