CinemaGeneralNEWS

മുകേഷ് സംവിധായകനാകുന്നു; നായകന്‍ ഇവരില്‍ ആരായിരിക്കും?

അഭിനയരംഗത്ത് മാത്രമല്ല, രാഷ്ട്രീയ രംഗത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മുകേഷ് ഉടന്‍ തന്നെ സംവിധായകന്റെ തൊപ്പി കൂടി അണിയുമെന്നു വാര്‍ത്ത. ഉടൻ തന്നെ സംവിധായകന്റെ വേഷത്തിൽ കാണാമെന്നു മുകേഷ് തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു സിനിമ സംവിധാനം ചെയ്യാന്‍ രണ്ട് വര്‍ഷത്തോളമായി ആഗ്രഹിയ്ക്കുകയായിരുന്നു. പക്ഷെ ഇടയ്ക്ക് എംഎല്‍എ ആയതോടെ ഷെഡ്യൂള്‍ കൂടുതല്‍ ടൈറ്റായി. എത്രയും പെട്ടന്ന് ഇനി സംവിധാനത്തില്‍ ഒരു കൈ പരീക്ഷിക്കാനാണ് ആഗ്രഹിയ്ക്കുന്നത് മുകേഷ് പറയുന്നു.

പഴയ തലമുറ ചിത്രങ്ങളിലും ന്യൂ ജെന്‍ ചിത്രങ്ങളിലും അഭിനയിക്കുന്ന മുകേഷ് സംവിധായകനാകുന്ന ചിത്രത്തില്‍ ആരാകും നായകന്‍ എന്നറിയാന്‍ ചലച്ചിത്ര മേഖല ഉറ്റു നോക്കുന്നുണ്ട്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളാണ് ഏറ്റവുമൊടുവില്‍ മുകേഷിന്റേതായി തിയേറ്ററിലെത്തിയ ചിത്രം. ദുല്‍ഖറിന്റെ അച്ഛനായിട്ടാണ് നടന്‍ അഭിനയിച്ചത്. ദിലീപ് നായകനാവുന്ന രാംലീലയിൽ മുകേഷ് അഭിനയിച്ചു കഴിഞ്ഞു. ഇനിയുള്ളത് നിവിനും തൃഷയും പ്രധാന കഥാപാത്രങ്ങളാകുന്ന ഹേ ജൂഡാണ്. ഇപ്പോൾ തനിക്കായി സൃഷ്‌ടിക്കപ്പെട്ടതെന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമാണ് സ്വീകരിക്കാറുള്ളതെന്നും മുകേഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button