CinemaGeneralNEWS

യുവ സംവിധായകന്‍ ശ്യംധര്‍ വിവാഹിതാകുന്നു

യുവ സംവിധായകന്‍ ശ്യംധര്‍ വിവാഹിതാകുന്നു. പൃഥ്വിരാജ് നായകനായ സെവന്‍ത് ഡേ എന്ന സിനിമയിലൂടെയാണ് ശ്യാംധര്‍ സംവിധാനരംഗത്തെത്തുന്നത്. പരസ്യകമ്പനിയില്‍ കോപ്പി റൈറ്ററായി പ്രവര്‍ത്തിക്കുന്ന അഞ്ജലി കെ.വിയെ ആണ് വധു. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജലി.

വിവാഹ ചടങ്ങുകള്‍ അന്നനാട് വേലുപ്പിള്ളി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വച്ചാണ്  നടക്കുന്നത്. തന്റെ ജീവിതത്തിലെ പുതിയ അധ്യായം അഞ്ജലിക്കൊപ്പം തുടങ്ങുന്നുവെന്ന് ശ്യാംധര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഇപ്പോള്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ശ്യാം. ദീപ്തി സതി ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇടുക്കിയിലാണ് ചിത്രീകരണം.

shortlink

Related Articles

Post Your Comments


Back to top button