CinemaGeneralNEWS

ആ ചിത്രത്തില്‍ അഭിനയിക്കരുത് പലരും എതിര്‍ത്തു പറഞ്ഞു; നസ്രിയ വെളിപ്പെടുത്തുന്നു

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നായികയാണ് നസ്രിയ. യുവതാരനിരയോടൊപ്പം മികച്ച ചില ചിത്രങ്ങള്‍ ചെയ്ത താരം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിനെ പലരും എതിര്‍ത്തിരുന്നുവെന്ന് തുറന്ന് പറയുന്നു.

തമിഴില്‍ വന്‍ ബ്രേക്ക് താരത്തിന് സമ്മാനിച്ച ചിത്രമാണ് ആറ്റ്‍ലിയുടെ രാജാ റാണി. നസ്രിയക്കൊപ്പം ആര്യ, നയന്‍താര, ജയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു പ്രണയ ചിത്രമായിരുന്നു ഇത്. എന്നാല്‍ ഈ ചിത്രം ചെയ്യരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായി നസ്രിയ വെളിപ്പെടുത്തുന്നു. രണ്ടു നായികമാരുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രധാന്യം ലഭിക്കില്ലയെന്നും തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും പലരും പറഞ്ഞുവെന്ന് നസ്രിയ വ്യക്തമാക്കി.

എന്നാല്‍ ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ അഭിനയിക്കണമെന്നാണ് തനിക്ക് തോന്നിയത്. എല്ലാവരുടേയും അഭിപ്രായം കേട്ടുകഴിഞ്ഞായിരുന്നു കഥ താന്‍ കേട്ടതും. എന്നാല്‍ കീര്‍ത്തന എന്ന ആ കഥാപത്രത്തെ വളരെയധികം ഇഷ്ടപ്പെട്ടതിനാല്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നായകനും നായികയും മാത്രമല്ല ഒരു സിനിമയുടെ വിജയം. കഥയില്‍ വളരെ പ്രധാനപ്പെട്ട കഥാപത്രമാണ് കീര്‍ത്തന. അതുകൊണ്ട് തന്നെ രാജാറാണി എന്ന ചിത്രം കണ്ടു കഴിഞ്ഞാലും പ്രേക്ഷകര്‍ കീര്‍ത്തന എന്ന കഥാപാത്രത്തെ മറക്കില്ല. മറ്റുള്ളവര്‍ പറയുന്നതു കേട്ട് ആ സിനിമ വേണ്ടന്നു വച്ചിരുന്നെങ്കില്‍ വലിയ നഷ്ടമായി പോയേനേ എന്നു നസ്രിയ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button