CinemaGeneralNEWS

രജനി കാന്തല്ല ഇനി വേലൈക്കാരന്‍; വില്ലനായി മലയാളത്തിലെ യുവതാരം

1987ല്‍ രജനീകാന്ത് നായകനായി വേലൈക്കാരന്‍ എന്ന പേരില്‍ ഒരു ചിത്രമിറങ്ങിയിരുന്നു. എന്നാല്‍ പുതിയ വേലൈക്കാരന്‍ ആ ചിത്രത്തിന്‍റെ റീമേക്കോ തുടര്‍ ഭാഗമോ അല്ല. തനി ഒരുവന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ചിത്രത്തിലെ നായകന്‍ ശിവകാര്‍ത്തികേയനാണ്. മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

റെമോ എന്ന ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത് . ഓഗസ്റ്റ് 25ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയാണ് നായിക. തമിഴ് യുവതാര നിരയിലെ പ്രധാന താരമായി മാറിയ ശിവകാര്‍ത്തികേയനൊപ്പം നയന്‍താര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് വേലൈക്കാരന്‍.

സ്‌നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും ചിത്രത്തിലുണ്ട്. ആര്‍ ഡി രാജയാണ് നിര്‍മ്മാണം.

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാണ്. വിജയ് സേതുപതിയാണ് ആ സിനിമയിലെ നായകന്‍.

shortlink

Related Articles

Post Your Comments


Back to top button