BollywoodCinemaGeneralHollywoodNEWS

പ്രിയങ്ക ചോപ്രയ്ക്ക് പിന്നാലെ ഓസ്കാര്‍ വേദിയിലേക്ക് ഈ ബോളിവുഡ് സുന്ദരിയും

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി നില്‍ക്കുന്ന താര സുന്ദരിയാണ് ദീപിക പദുക്കോണ്‍. പ്രിയങ്ക ചോപ്രയ്ക്ക് പിന്നാലെ ഓസ്കാര്‍ വേദിയിലേക്ക് ഈ ബോളിവുഡ് സുന്ദരി എത്തുമെന്ന് സൂചന. വിന്‍ഡീസല്‍ നായകനായി എത്തിയ ട്രിപ്പിള്‍ എക്സ്-ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിലൂടെയാണ് ദീപിക ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ശ്രദ്ധേമായ വേഷമായിരുന്നു താരത്തിന്. ഇത്തവണ ഓസ്കാര്‍ പ്രഖ്യാപന വേദിയിലും ദീപിക എത്തുമെന്നാണ് വിവരം.

ദീപികയുടെ സ്റ്റൈലിസ്റ്റ് എലിസബത്ത് സ്റ്റാള്‍മാന്‍ നേരത്തേ തന്നെ ഓസ്കാര്‍ പ്രഖ്യാപനം നടക്കുന്ന ലോസ് ഏഞ്ചല്‍സില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്കാര്‍ വേദിയില്‍ അവതാരികയായി എത്തിയ പ്രിയങ്ക ചോപ്രയും കൈയടി നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button