CinemaGeneralNEWS

ലൂസിഫറിനെക്കുറിച്ച് തിരക്കഥാകൃത്ത് മുരളി ഗോപി

മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ലൂസിഫര്‍’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്നനിലയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രം അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ മോഹന്‍ലാല്‍ പ്രോജക്റ്റുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ലൂസിഫറിന്റെ ചിത്രീകരണം മേയ് 2018 ല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി. 2018 ഓടുകൂടി ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും പൃഥ്വിരാജും മുക്തനാകും. അതോടുകൂടി ചിത്രം ആരംഭിക്കുമെന്നും ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറയുന്നു. മോഹന്‍ലാലിന്‍റെ ആരാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. അദ്ദേഹത്തിന്‍റെ താരപദവിക്കനുസരിച്ചുള്ള ഒരു കഥാപാത്രമാവും ചിത്രത്തിലുള്ളതെന്നും മുരളി ഗോപി അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button