CinemaGeneralNEWS

നിവിന്റെ ഭാഗ്യ നായിക ഇനി നീരജിനൊപ്പം!

മലയാളത്തിലെ വിജയ ചിത്രം ജേക്കബിന്റെ സ്വർഗരാജ്യത്തില്‍ നിവിൻ പോളിയുടെ നായികയായി എത്തിയ റീബ മോണിക്ക നീരജ് മാധവിന്റെ നായികയാവുന്നു. പാപിചെല്ലുന്നിടം പാതാളം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. നവാഗതനായ ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടീന എന്ന കഥാപാത്രത്തെയാണ് റീബ അവതരിപ്പിക്കുന്നത്.

ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പഠനത്തിന് പ്രാമുഖ്യം കൊടുത്തതിനാൽ ഓഫറുകൾ സ്വീകരിക്കാൻ സാധിച്ചില്ലെന്നും പുതിയ ചിത്രത്തിലെ കഥാപാത്രം ആവേശം ഉണർത്തുന്നതും വെല്ലുവിളി നിറഞ്ഞതാണെന്നും റീബ പറയുന്നു. നീരജ് നായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button